മലയാളികളുടെ പ്രിയങ്കരനായ നടനാണ് ജയറാം. എണ്‍പതുകളില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജയറാമിന് ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ്. എന്നാല്‍ അടുത്തിടെയൊന്നും മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ ജയറാമിന് ആയിട്ടില്ല. എന്നാല്‍ മികച്ച പ്രതീക്ഷ നല്കുന്ന നിരവധി ചിത്രങ്ങളാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ളത്. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി അഭിനയിക്കുന്ന മാര്‍ക്കോണി മത്തായിയാണ് ആരാധകര്‍ ഏറ്റവും പ്രതീക്ഷ വെക്കുന്നത്.
ഇപ്പോള്‍ തന്റെ പുതിയ ചിത്രം പട്ടാഭിരാമനിലെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. താടിയും നരയുമില്ലാതെ നെറ്റിയില്‍ കുറിയും തോട്ട് നില്ക്കുന്ന ജയറാമിനെയാണ് ചിത്രത്തില്‍ കാണുന്നത്. കുറേനാളായി ജയറാം പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് കട്ടത്താടിയുമായാണ്. താടി എടുത്തതോടെ ജയറാം കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകരുടെ പക്ഷം.
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരുവനന്തപുരത്തുകാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. മിയ, ഷംന കാസിം, പാര്‍വതി നമ്പ്യൂര്‍, ഷീലു അബ്രഹാം, രമേഷ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗ്രാന്‍ഡ് ഫാദര്‍, മാര്‍ക്കോണി മത്തായി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ