ആളുകളെ രസിപ്പിച്ച് ഹൃദയത്തിലിടം നേടാന്‍ രമേഷ് പഷാരടിയെക്കഴിഞ്ഞേയുള്ളൂ ആരും. അക്കാര്യം ആരാധകരും സമ്മതിക്കും. പിഷാരടി എന്ത് പറഞ്ഞാലും ആരാധകര്‍ ചിരിക്കും. ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്ക്കുന്ന പഴയൊരു ചിത്രം പങ്കുവെച്ച് കൈയടി നേടുകയാണ് പിഷാരടി. ചിത്രത്തിന്റെ ക്യാപ്ഷനിലാണ് ആരാധകര്‍ വീണത്.
'കൈയും കെട്ടി നോക്കി നിക്കാനേ എന്നെ കൊണ്ട് ആയുള്ളു'!- ഇങ്ങനെയായിരുന്നു ആ ഫോട്ടോയുടെ ക്യാപിഷന്. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റും ക്യാപ്ഷനും കണ്ട് ആരാധകര്‍ 'ക്യാപ്ഷന്‍ സിംഹമേ!' എന്നെല്ലാമാണ് രമേഷ് പിഷാരടിയെ വിളിക്കുന്നത്.
കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോ എടുത്തപ്പോള്‍ ചുമ്മാ കയ്യും കെട്ടി നിന്നു പോസ് ചെയ്തതിനെ ഇതിലും രസകരമായി എങ്ങനെ വിവരിക്കും എന്നാണ് ആരാധകരുടെ പ്രതികരണം. 'അന്നു കയ്യും കെട്ടി നോക്കി നിന്നാലെന്താ ഇന്നു എല്ലാവരുടെയും കയ്യടി വാങ്ങുന്നില്ലേ' എന്നൊരു മറുചോദ്യം ഉന്നയിച്ച ആരാധകനും ശ്രദ്ധ നേടി.
ഗംഭീരന്‍ ക്യാപ്ഷന്‍ ഇടാനുള്ള കോഴ്സ് വല്ലതും രമേശ് പിഷാരടി നടത്തുന്നുണ്ടോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. അതിനിടയില്‍, ജോജു അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലെ ഡയലോഗെടുത്തു പ്രയോഗിക്കാനും ചിലര്‍ മറന്നില്ല. എന്തെങ്കിലും ഒളിക്കാനുള്ളവരാണ് കയ്യും കെട്ടി നില്ക്കുക എന്ന രസകരമായ നിരീക്ഷണമായിരുന്നു അത്. കയ്യും കെട്ടി നില്‍ക്കുന്നത് കള്ളലക്ഷണമാണെന്നും മറ്റു ചിലര്‍ കുറിച്ചു. ജോസഫ് എന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് ആരാധകര്‍ പിഷാരടിയെ ജോസഫ് എന്ന സിനിമയുമായി ബന്ധിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ