അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍

അന്ന് ഏറെ ചെറുപ്പമായിരുന്ന നിത്യയ്ക്ക അമ്മയ്ക്ക് കാന്‍സറിന്റെ മൂന്നാം ഘട്ടമാണെന്ന് വിശ്വസിക്കാന്‍ കൂടി കഴിഞ്ഞില്ല.
അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍

ലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മനസ് തുറന്നത്. 

തന്റെ കരിയറിന്റെ ആരംഭകാലത്ത് അവര്‍ നിര്‍മാതാക്കളുടെ സംഘടനാഭാരവാഹികളെ അപമാനിച്ചെന്നും തന്നെ കാണാനെത്തിയവരോട് മാനേജരെ കണ്ടാല്‍ മതിയെന്ന് പറഞ്ഞെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നിത്യയ്ക്ക് പറയാനുണ്ടായിരുന്നത് പ്രേക്ഷകര്‍ കേട്ടുകാണില്ല. 

'തല്‍സമയം ഒരു പെണ്‍കുട്ടി എന്ന സിനിമ ചെയ്യുന്ന സമയമായിരുന്നു അത്. ആ സമയത്താണ് എന്റെ അമ്മയ്ക്ക് കാന്‍സറാണെന്ന് അറിയുന്നത്. ടികെ രാജീവ് കുമാര്‍ സാറിന്റെ സിനിമയായിരുന്നു അത്. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്. മാത്രമല്ല ഞാന്‍ കാരണം ഓ ചിത്രത്തിന്റെ ഷൂട്ട് മുടങ്ങരുത് എന്നുണ്ട്‌. അതുകൊണ്ട് ഞാന്‍ ഷൂട്ടിങ്ങിന് വന്നു'- നിത്യ പറയുന്നു.

അന്ന് ഏറെ ചെറുപ്പമായിരുന്ന നിത്യയ്ക്ക അമ്മയ്ക്ക് കാന്‍സറിന്റെ മൂന്നാം ഘട്ടമാണെന്ന് വിശ്വസിക്കാന്‍ കൂടി കഴിഞ്ഞില്ല. അത്രമാത്രം വികാരാധീനയായ അവസ്ഥയായരുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് അത് ചെയ്യും. കഴിയുമ്പോഴേക്കും എന്റെ മുറിയില്‍ പോയിരുന്ന് കരയും. വീണ്ടും സീനില്‍ അഭിനയിക്കും. അതായിരുന്നു അവസ്ഥ. 

'നമ്മളൊക്കെ മനുഷ്യരാണ്. മനുഷ്യരുടേതായ എല്ലാ വികാരവിചാരങ്ങളും ഉണ്ടാകും. ആ സമയത്ത് എനിക്ക് മൈഗ്രെയ്‌നും ഉണ്ടായിരുന്നു. ആ അസുഖം വന്നവര്‍ക്കെ ആ അവസ്ഥ മനസ്സിലാകൂ. ചിലപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നെടുത്ത് ചാടാനൊക്കെ തോന്നും. അത്രയ്ക്ക് വേദനയാണ്. അങ്ങനെ ഒരു സുഖവുമില്ലാതെ മുറിയിലിരിക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ കുറേ ആളുകള്‍ കയറി വന്നത്. എനിക്ക് അതില്‍ ആരെയും അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടും ഇല്ല. വലിയ ആളുകളൊക്കെ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞു. ഞാനാകെ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയായതിനാലും ഷൂട്ടിങ് ഉള്ളതിനാലും പിന്നീട് കാണാം എന്ന് ഞാന്‍ അവരോട് പറഞ്ഞുവെന്നത് ശരിയാണ്. ലൊക്കേഷനില്‍ വച്ച് കാണേണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ.'- നിത്യ പറയുന്നു. 

'അവരുടെ ഈഗോയെ അതു ബാധിച്ചു. എനിക്ക് ഈഗോയാണെന്ന് അവര്‍ പറഞ്ഞു. പക്ഷേ എനിക്കല്ല അവര്‍ക്കാണ് ഈഗോ. ഞാന്‍ അതെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. പിന്നെ അതു വിടാന്‍ തീരുമാനിച്ചു. അത് വലിയ കാര്യമൊന്നും അല്ല എന്ന് മനസിലായി. എനിക്ക് സന്തോഷമായിരിക്കാനാണ് ആഗ്രഹം. നല്ല സിനിമകള്‍ ചെയ്യണമെന്ന് മാത്രമാണ് ലക്ഷ്യം. എനിക്ക് വിലക്ക് ലഭിച്ചുവെന്ന് പലരും പറയുന്നു. പക്ഷേ ആ സമയത്താണ് ഞാന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചതും'- നിത്യ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com