വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ധനുഷ് ചിത്രം തിയേറ്ററുകളില്‍?: 'എന്നൈ നോക്കി പായും തോട്ട'യുടെ ട്രെയിലര്‍ പുറത്ത്

മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ ഒന്‍ട്രാഗാ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് പിന്‍വലിച്ചിരുന്നു.  
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ധനുഷ് ചിത്രം തിയേറ്ററുകളില്‍?: 'എന്നൈ നോക്കി പായും തോട്ട'യുടെ ട്രെയിലര്‍ പുറത്ത്

ര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'എന്നൈ നോക്കി പായും തോട്ട'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകന്‍ ഗൗതം മേനോനാണ് സെപ്റ്റംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രേക്ഷകരെ അറിയിച്ചത്. 

ധനുഷ്, മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം 2016ല്‍ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്‌സും എക്‌സേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ ഒന്‍ട്രാഗാ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് പിന്‍വലിച്ചിരുന്നു.  

സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രെയ്‌ലര്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഒന്‍ട്രാഗാ എന്റര്‍ടടൈന്റിന്റെ യൂട്യൂബ് ചാനലില്‍ നിന്നാണ്. ഈ ട്രെയിലര്‍ ഗൗതം മേനോന്‍ തന്റെ ട്വിറ്റര്‍ പേജില്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com