സോള്‍ : കൊറിയന്‍ യുവതാരം ചാ ഇന്‍ ഹായെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സായിരുന്നു. ഡിഗ്രി ഓഫ് ലവ്, വര്‍ക്ക് ഓഫ് ലവ്, ദ ബാങ്കര്‍, ലവ് വിത്ത് ഫ്ളോസ് തുടങ്ങിയവ ചാ ഇന്‍ന്റെ ശ്രദ്ധേയമായ സിനിമകളാണ്.
സോളിലെ താരത്തിന്റെ അപ്പാര്‍ട്ടുമെന്റിലാണ് ചാ ഇന്‍ ഹായെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലവ് വിത്ത് ഫ്ളോസ് എന്ന അവസാന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നവംബര്‍ 27നാണ് നടന്നത്.
കൊറിയൻ യുവ പോപ് താരം ഗൂ ഹാര (28) യുടെ ദുരൂഹമരണത്തിനു പിന്നാലെയാണ് ചാ ഇൻ ഹായുടെയും മരണം. ഒക്ടോബറിൽ മറ്റൊരു പോപ് താരമായ സുള്ളി (25) യും ജീവനൊടുക്കിയിരുന്നു.
ചാ ഇൻ ഹായുടെ മരണകാരണം സംബന്ധിച്ച് പൊലീസ് ഇതേവരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. യുവതാരങ്ങളുടെ അകാലമരണം കൊറിയൻ വിനോദ വ്യവസായ മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ