സുവർണ ചകോരം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ സെയി’മിന്; പുരസ്കാര നിറവിൽ ജെല്ലിക്കെട്ട്, കുമ്പളങ്ങി നൈറ്റ്സ്, വെയിൽമരങ്ങൾ

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം ജാപ്പനീസ് ചിത്രം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ സെയി’മിന്
സുവർണ ചകോരം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ സെയി’മിന്; പുരസ്കാര നിറവിൽ ജെല്ലിക്കെട്ട്, കുമ്പളങ്ങി നൈറ്റ്സ്, വെയിൽമരങ്ങൾ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം ജാപ്പനീസ് ചിത്രം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ സെയി’മിന്. ബ്രസീലിയന്‍ സംവിധായകൻ അലന്‍ ഡെബര്‍ട്ടൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ജല്ലിക്കെട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരിക്ക് പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ നേടി.

മികച്ച ഏഷ്യന്‍ സിനിമയായി ഫാഹിം ഇഷാദിന്റെ ആനി മാനി തിരഞ്ഞെടുത്തു. ഫിപ്രസി പുരസ്കാരം ഫ്രഞ്ച് ചിത്രം കമിലേയും മലയാളചിത്രം ഫീവറും പങ്കിട്ടു. കുമ്പളങ്ങി നൈറ്റ്സിന് നെറ്റ്പാക് ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.

സുവര്‍ണ ചകോര പുരസ്‌കാരം- ദെ സേ നതിങ് സ്റ്റെയ്‌സ് ദ സെയിം
രജത ചകോര പുരസ്‌കാരം- ബ്രസീൽ സംവിധായകൻ അലന്‍ ഡെബര്‍ട്ടൻ. ചിത്രം- പാക്കറേറ്റ്‌
നെറ്റ് പാക്ക് പുരസ്‌കാരം- ഡോക്ടര്‍ ബിജു- വെയില്‍മരങ്ങള്‍
സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം- ഫെര്‍നാഡോ സോലാനസ് (അര്‍ജന്റീന സംവിധായകന്‍)
നെറ്റ്പാക്ക് പുരസ്‌കാരം, പ്രത്യേക ജൂറി പുരസ്‌കാരം- കുമ്പളങ്ങി നൈറ്റ്‌സിന്‌
ഫിപ്രസി പുരസ്‌കാരം- മികച്ച മലയാളം സിനിമ- ഫീവര്‍
ഫിപ്രസി പുരസ്കാരം- ഫ്രഞ്ച് ചിത്രം- കമിലേ
മികച്ച ഏഷ്യന്‍ സിനിമ- ആനി മാനി- സംവിധാനം ഫാഹിം ഇഷാദ്
പ്രത്യേക പരാമര്‍ശം- ജെല്ലിക്കെട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com