ആര്യ-സയ്യേഷ വിവാഹം മാര്‍ച്ച് ഒന്‍പതിന്‌, വിവാഹവേദി ഹൈദരാബാദില്‍; 99ശതമാനം ഗോസിപ്പെന്ന് അബര്‍നദി 

മാര്‍ച്ചില്‍ മുസ്ലീം മതാചാരപ്രകാരമായിരിക്കും ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടുകള്‍
ആര്യ-സയ്യേഷ വിവാഹം മാര്‍ച്ച് ഒന്‍പതിന്‌, വിവാഹവേദി ഹൈദരാബാദില്‍; 99ശതമാനം ഗോസിപ്പെന്ന് അബര്‍നദി 

തെന്നിന്ത്യന്‍ നടന്‍ ആര്യയും നടി സയ്യേഷയും മാര്‍ച്ചില്‍ ഹൈദ്രാബാദില്‍ വച്ച് വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ഒന്‍പതിന് മുസ്ലീം മതാചാരപ്രകാരമായിരിക്കും ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോ ടെലിവിഷന്‍ രംഗത്ത് നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആര്യയെ വിവാഹം കഴിക്കാനായി ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ ഇവരെ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതും വാര്‍ത്തയായിരുന്നു. 

ഷോ അവസാനിച്ച അന്ന് മുതല്‍ ആര്യയുടെ വിവാഹ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ. തുടര്‍ന്ന് സൗഹൃദത്തിലായ താരങ്ങള്‍ വൈകാതെ പ്രണത്തില്‍ ആവുകയായിരുന്നെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സയ്യേഷയുടെ അമ്മയെ ആര്യ കണ്ടിരുന്നുവെന്നും ഇരുകൂട്ടര്‍ക്കും ബോധ്യമായതോടെ വിവാഹ കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തുന്ന കാപ്പന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്.  

ഇരുവരുടെയും വിവാഹവാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണെന്നാണ് റിയാലിറ്റി ഷോയിലെ പ്രമുഖ മത്സരാര്‍ത്ഥിയായ അബര്‍നദിയുടെ പ്രതികരണം. ഇരുവരും ഒന്നിച്ച് അഭിനയിച്ചവരായതുകൊണ്ടുതന്നെ ഇപ്പോള്‍ വന്നിട്ടുള്ള ഈ വാര്‍ത്ത 99ശതമാനം വ്യാജമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അബര്‍നദി പറഞ്ഞു. നടന്‍ വിശാലിനെപോലെ ട്വിറ്ററിലൂടെയോ മറ്റോ ആര്യ ഈ വാര്‍ത്ത പുറത്തുവിടുന്നതുവരെ ഇത്തരം കാര്യങ്ങളൊന്നും താന്‍ വിശ്വസിക്കില്ലെന്ന് അബര്‍നദി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com