കാമുകൻ ചതിച്ചുവെന്ന് അമ്മയ്ക്ക് വാട്ട്സാപ്പ് സന്ദേശം; യുവനടി ജീവനൊടുക്കി

മൊബൈൽ സർവ്വീസിങ് കമ്പനിയിലെ ജീവനക്കാരനായ മോഹനുമായി പ്രണയത്തിലായ യാഷിക ഇയാൾക്കൊപ്പമായിരുന്നു കഴിഞ്ഞ നാലുമാസമായി താമസിച്ചിരുന്നത്
കാമുകൻ ചതിച്ചുവെന്ന് അമ്മയ്ക്ക് വാട്ട്സാപ്പ് സന്ദേശം; യുവനടി ജീവനൊടുക്കി

ചെന്നൈ: വിവാഹ വാ​ഗ്ദാനം നൽകി കാമുകൻ വഞ്ചിച്ചുവെന്ന് അമ്മയ്ക്ക് വാട്ട്സാപ്പിൽ സന്ദേശമയച്ച യുവനടി ആത്മഹത്യ ചെയ്തു. തമിഴ് യുവതാരമായ യാഷിക (21) ആണ്  ജീവനൊടുക്കിയത്. തിരുപ്പൂർ സ്വദേശിയായ യാഷിക ചെന്നൈ പെരവള്ളൂരിലെ വീട്ടിൽ കാമുകൻ മോഹൻബാബുവുമായി താമസിക്കുകയായിരുന്നു. 

മൊബൈൽ സർവ്വീസിങ് കമ്പനിയിലെ ജീവനക്കാരനായ മോഹനുമായി പ്രണയത്തിലായ യാഷിക ഇയാൾക്കൊപ്പമായിരുന്നു കഴിഞ്ഞ നാലുമാസമായി താമസിച്ചിരുന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് മോഹൻ പീഡിപ്പിച്ചുവെന്നും ഇപ്പോൾ വിവാഹത്തിന് വിസമ്മതിക്കുന്നുവെന്നും അമ്മയ്ക്കയച്ച സന്ദേശത്തിൽ നടി പറയുന്നുണ്ട്. തന്റെ മരണത്തിന് കാരണക്കാരൻ മോഹനാണെന്നും താരം അമ്മയോട് വെളിപ്പെടുത്തി. 

വിവാഹം കഴിക്കണമെന്ന ആവശ്യം യാഷിക ഉന്നയിച്ചതോടെ മോഹൻബാബു വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി വേറെ താമസം ആരംഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതായും ചെന്നൈ പൊലീസ് വ്യക്തമാക്കി. 

വിമലിനെ നായകനാക്കി ഭൂപതി പാണ്ഡ്യൻ സംവിധാനം ചെയ്ത മന്നൻ വ​ഗായാര എന്ന ചിത്രത്തിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com