സംസ്ഥാന ചലചിത്ര അവാര്‍ഡ് നാളെ; ഒടിയനോ, ജോസഫോ വരത്തനോ; നടി ഐശ്വര്യ ലക്ഷ്മി?

105 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത് - മികച്ച നടനുള്ള പട്ടികയില്‍ മോഹന്‍ലാല്‍, ഫഹദ്, ജോജു, ജയസൂര്യ. ടൊവിനോ തോമസ് എന്നിവരാണുള്ളത്‌ 
സംസ്ഥാന ചലചിത്ര അവാര്‍ഡ് നാളെ; ഒടിയനോ, ജോസഫോ വരത്തനോ; നടി ഐശ്വര്യ ലക്ഷ്മി?

തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും. 105 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. മികച്ച നടനുള്ള പട്ടികയില്‍ മോഹന്‍ലാല്‍, ഫഹദ്, ജോജു, ജയസൂര്യ. ടൊവിനോ തോമസ് എന്നിവരാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. മികച്ച നടിയായി മഞ്ജുവാര്യര്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്കാണ് മുന്‍തൂക്കം. 12മണിക്ക് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പ്രഖ്യാപനം നടത്തും. 

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്, ടി.വി ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമ പ്രസാദിന്റെ എ സണ്‍ഡേ, സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍, അഞ്ജലി മേനോന്‍ന്റെ കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, സനല്‍ കുമാര്‍ ശശിധരന്റെ ചോല, അമല്‍ നീരദിന്റെ വരത്തന്‍, എം മോഹന്റെ അരവിന്ദന്റെ അതിഥികള്‍, പ്രിയനന്ദന്റെ സൈലെന്‍സ്, ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കോപ്‌സ്, വി.കെ പ്രകാശിന്റെ പ്രാണ, സുജിത് എസ്.നായരുടെ വാക്ക്, ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ തുടങ്ങിയവ മത്സരത്തിനുണ്ട്.

101 ഫീച്ചര്‍ സിനിമകളും കുട്ടികളുടെ നാല് സിനിമകളുമാണ് മത്സരത്തിനുള്ളത്.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ ആമി, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ മറ്റു അവാര്‍ഡുകള്‍ക്കായി മത്സരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com