മലയാളത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് ഷാറൂഖ്; എസ്ആര്‍കെയെ അകറ്റിനിര്‍ത്തുന്നത് ഈ ഒരു പ്രശ്‌നം മാത്രം 

പ്രിയദര്‍ശനും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ തന്റെ സുഹൃത്തുക്കളാണെന്നും അത്രയേറെ അടുപ്പം ഉള്ളതുകൊണ്ട് അവരുടെ സിനിമകള്‍ കാണാന്‍ തനിക്കായിട്ടുണ്ടെന്നും ഷാറൂഖ്
മലയാളത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് ഷാറൂഖ്; എസ്ആര്‍കെയെ അകറ്റിനിര്‍ത്തുന്നത് ഈ ഒരു പ്രശ്‌നം മാത്രം 

ലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖ്. മലയാളത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും താന്‍ അഭിനയിക്കുമെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും മലയാള സിനിമയില്‍ പങ്കുവഹിക്കാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു താരത്തിന്റെ വാക്കുകള്‍. 

പക്ഷെ മലയാള സിനിമകളില്‍ നിന്ന് എസ്ആര്‍കെയെ അകറ്റിനിര്‍ത്തുന്ന ഒരു പ്രശ്‌നമുണ്ട്, 'ഭാഷ'. അതൊരു പ്രശ്‌നം തന്നെയാണെന്ന് താരം പറയുന്നു. 

പ്രിയദര്‍ശനും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ തന്റെ സുഹൃത്തുക്കളാണെന്നും അത്രയേറെ അടുപ്പം ഉള്ളതുകൊണ്ട് അവരുടെ സിനിമകള്‍ കാണാന്‍ തനിക്കായിട്ടുണ്ടെന്നും ഷാറൂഖ് പറഞ്ഞു. 'മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ആരാധകനാണ് ഞാന്‍. മലയാള സിനിമയെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. വ്യത്യസ്ത രീതിയില്‍ കഥപറയുന്നതും കലാമേന്മയുള്ളതുമായ മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ വരുന്നുണ്ട്', ഷാറൂഖ് പറഞ്ഞു.

മലയാള സിനിമക്കാരുടെ ഷൂട്ടിങ്ങ് പ്രാവീണ്യത്തെക്കുറിച്ചും ഷാറൂഖ് സംസാരിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ചെറുതും വലുതുമായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള കഴിവാണ് താരത്തെ ആകര്‍ഷിച്ചത്. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വൈദഗ്ധ്യം സമ്മതിക്കണമെന്നും ശരിക്കും ബ്രില്യന്റാണിതെന്നുമാണ് താരത്തിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com