ആ സീന്‍ ചെയ്യാനാകില്ലെന്ന് റിമി ടോമി ; നിവിന്‍പോളിയുടെ നായികാവേഷം വേണ്ടെന്ന് വെച്ചു

ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് റിമി ടോമിയെ ആയിരുന്നു
ആ സീന്‍ ചെയ്യാനാകില്ലെന്ന് റിമി ടോമി ; നിവിന്‍പോളിയുടെ നായികാവേഷം വേണ്ടെന്ന് വെച്ചു

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു 1983. ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റായ ചിത്രത്തില്‍ അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ശൃന്ദ, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് റിമി ടോമിയെ ആയിരുന്നു. 

റിമി ടോമിയോട് കഥപറയുന്നതിനിടെ നിവിന്‍ പോളിക്കൊപ്പമുള്ള ആദ്യരാത്രി സീനും സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു. ഇതോടെ റിമി ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീടാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന ശൃന്ദയെ ഈ വേഷത്തിലേക്ക് പരിഗണിച്ചത്. ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com