പലരും വിളിച്ചു, അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്; നടിയെ മാറ്റിനിര്‍ത്തുന്നില്ലെന്ന് മോഹന്‍ലാല്‍

പലരും വിളിച്ചു, അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്; നടിയെ മാറ്റിനിര്‍ത്തുന്നില്ലെന്ന് മോഹന്‍ലാല്‍
പലരും വിളിച്ചു, അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്; നടിയെ മാറ്റിനിര്‍ത്തുന്നില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: അവസരം ലഭിക്കാത്തതു കൊണ്ടല്ല ആക്രമിക്കപ്പെട്ട നടി മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പലരും വിളിച്ചപ്പോഴും അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ തിരിച്ചെടുക്കാനാവൂവെന്നതാണ് നിയമമെന്ന് ട്രഷറര്‍ ജഗദീഷ് പറഞ്ഞു. തിരിച്ചെടുക്കുമ്പോള്‍ അംഗത്വ ഫീസ് വാങ്ങരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ട് വെച്ചെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും ജഗദീഷ് അറിയിച്ചു. എന്നാല്‍ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എതിര്‍ത്തു. പ്രസിഡന്റ് കൂടിയായ മോഹന്‍ലാലായിരിക്കുംഅമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com