300 നഗരങ്ങളില്‍ ഇനി സല്‍മാന്റെ സ്വന്തം ജിമ്മുകള്‍ 

എസ്‌കെ-27 എന്ന പേരില്‍ 300 ജിമ്മുകളാണ് രാജ്യത്താകമാനമായി ആരംഭിക്കുന്നത്
300 നഗരങ്ങളില്‍ ഇനി സല്‍മാന്റെ സ്വന്തം ജിമ്മുകള്‍ 

രാധകരുമായി പതിവായി ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്ന ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഇപ്പോഴിതാ സ്വന്തമായി ജിം ശൃംഖലയ്ക്കും തുടക്കമിടുന്നു. എസ്‌കെ-27 എന്ന പേരില്‍ 300 ജിമ്മുകളാണ് രാജ്യത്താകമാനമായി ആരംഭിക്കുന്നത്. അടുത്തവര്‍ഷത്തോടെ ജിമ്മുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് പദ്ധതി. 

ഫിറ്റ്‌നസ് പരിശീലകര്‍ക്കും സംരംഭകര്‍ക്കും അവസരം നല്‍കുന്നതിനപ്പുറം എല്ലാ ആളുകളെയും ശാരീരിക ക്ഷമത ഉള്ളവരും ആരോഗ്യമുള്ളവരും ആക്കുക എന്നതാണ് എസ്‌കെ-27ന്റെ ലക്ഷ്യമെന്നാണ് പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ബീയിങ് ഹ്യൂമന്‍, ബീയിങ് സ്‌ട്രോങ് ഫിറ്റ്‌നസ് എക്വിപ്‌മെന്റ് എന്നീ ശൃഖലകള്‍ക്ക് പുറകെയാണ് ജിം, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയിലേക്ക് സല്‍മാന്‍ കടന്നിരിക്കുന്നത്. ബീയിങ് സ്‌ട്രോങ് എന്ന പേരില്‍ ഈ വര്‍ഷം ഏപ്രിലില്‍ ഫിറ്റ്‌നസ് ഉപകരണങ്ങളുടെ ബ്രാന്‍ഡും താരം തുടങ്ങിയിരുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള 175ഓളം ജിമ്മുകളില്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com