മതിയെടാ ഈ ഷോ, മസില്‍ കണ്ട് മടുത്തു: അധിക്ഷേപിച്ചയാളുടെ വായടപ്പിച്ച് ഉണ്ണി മുകുന്ദന്‍

ചിത്രത്തിന് താഴെ വന്ന ഒരു വിദ്വേഷ കമന്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 
മതിയെടാ ഈ ഷോ, മസില്‍ കണ്ട് മടുത്തു: അധിക്ഷേപിച്ചയാളുടെ വായടപ്പിച്ച് ഉണ്ണി മുകുന്ദന്‍

ലയാളത്തിന്റെ മസില്‍ മാനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ ലുക്കിനൊപ്പം തന്നെ ആരാധകര്‍ മസിലിനെക്കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന് താഴെ വന്ന ഒരു വിദ്വേഷ കമന്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

കൈകളിലെ മസില്‍ ചുരുട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴെ ഒരാള്‍ മോശം കമന്റ് ചെയ്തു. 'മതിയെടാ ഈ ഷോ. കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളില്‍ നിന്റെ മസില്‍ ഷോ കണ്ട് കണ്ട് മടുത്തു' എന്നായിരുന്നു കമന്റ്.

ഈ കമന്റ് എന്തായാലും ഉണ്ണിയെ ചൊടിപ്പിച്ചു. ഉണ്ണി ഇതിന് തക്ക മറുപടിയും നല്‍കി. 'ഞാന്‍ അങ്ങനെ മസില്‍ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ 'ചോക്കലേറ്റ്' ആണ്. ഇപ്പോള്‍ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയില്‍ എനിക്ക് വസ്ത്രം കുറവായിരിക്കും. പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട'. ഇങ്ങനെയായിരുന്നു ഉണ്ണി മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com