വിജയ്ക്ക് ആദരാഞ്ജലികള്‍; തല- ഇളയദളപതി ആരാധകര്‍ തമ്മില്‍ ട്വിറ്ററില്‍ പൊരിഞ്ഞ യുദ്ധം, വിമര്‍ശനം

രണ്ടു താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകാറുമുണ്ട്.
വിജയ്ക്ക് ആദരാഞ്ജലികള്‍; തല- ഇളയദളപതി ആരാധകര്‍ തമ്മില്‍ ട്വിറ്ററില്‍ പൊരിഞ്ഞ യുദ്ധം, വിമര്‍ശനം

തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളാണ് ഇളയദളപതി എന്ന് വിളിക്കപ്പെടുന്ന വിജയും തല എന്ന് ആരാധകര്‍ വിളിക്കുന്ന അജിത്തും. ഇവരുടെ ആരാധകര്‍ എന്ന് പറയപ്പെടുന്ന ചിലര്‍ ട്വിറ്ററില്‍ നടത്തിയ വാക്‌പോര് വിവാദമാവുകയാണ്. വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകള്‍ അജിത് ആരാധകര്‍ എന്ന് പറയപ്പെടുന്നവര്‍ പ്രചരിപ്പിച്ചതോടെയാണ് പോര് രൂക്ഷമായത്. 

തിങ്കളാഴ്ച രാവിലെയോടെ ആര്‍ഐപി വിജയ്, ആര്‍ഐപി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമാകുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായി ഇരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു.  

വിജയ്- അജിത്ത് ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. രണ്ടു താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകാറുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com