'എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇവരാണ്'; സൂപ്പര്‍ഹിറ്റ് സംവിധായകരെ പുകഴ്ത്തി ഷാരുഖ് ഖാന്‍

സുഹൃത്തുക്കളും ബോളിവുഡ് സംവിധായകരുമായ കരണ്‍ ജോഹറെയും ആദിത്യ ചോപ്രയേയും കുറിച്ചാണ് ഷാരുഖ് ട്വിറ്ററില്‍ കുറിച്ചത്
'എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇവരാണ്'; സൂപ്പര്‍ഹിറ്റ് സംവിധായകരെ പുകഴ്ത്തി ഷാരുഖ് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരുഖ് ഖാന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെ പേരിലുള്ളത്. വളരെ സാധാരണക്കാരനായിരുന്ന ഷാരുഖ് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നിന്നവരെക്കുറിച്ച് മനസു തുറക്കുകയാണ് താരം. സുഹൃത്തുക്കളും ബോളിവുഡ് സംവിധായകരുമായ കരണ്‍ ജോഹറെയും ആദിത്യ ചോപ്രയേയും കുറിച്ചാണ് ഷാരുഖ് ട്വിറ്ററില്‍ കുറിച്ചത്. 

തന്റെ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയത് ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് എന്നാണ് താരം പറയുന്നത്. നമ്മുടെ സ്വപ്‌നങ്ങളേക്കാന്‍ അത് യാഥാര്‍ത്ഥ്യമാക്കുന്നവരാണ് പ്രധാനമെന്ന് മനസിലാക്കണം എന്നാണ് അദ്ദേഹം കുറിക്കുന്നത്. ' സ്വപ്‌നജീവിയാകുന്നത് നല്ലതാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക് ദിശ കിട്ടിയില്ലെങ്കില്‍ അതുകൊണ്ട് ഗുണമില്ല. ഇവര്‍ രണ്ടുപേരാണ് എന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കിയത്. എല്ലാ സ്വപ്‌നത്തിലും അവരുണ്ടായിരുന്നു. ആദിയത്യയും കരണും. അത് ഇപ്പോള്‍ നിങ്ങളോട് എന്തിനാണ് പറയുന്നത്? കാരണം നിങ്ങള്‍ അറിയണം നിങ്ങളുടെ സ്വപ്‌നങ്ങളേക്കാന്‍ അത് യാഥാര്‍ത്ഥ്യമാക്കുന്നവരാണ് പ്രധാനമെന്ന്' ഷാരുഖ് കുറിച്ചു.

ഷാരുഖ് ഖാനെ നായകനാക്കിയാണ് ആദിത്യ ചോപ്രയും കരണ്‍ ജോഹറും തങ്ങളഉടെ സംവിധായക കരിയര്‍ ആരംഭിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജാഗേങ്കേ ആയിരുന്നു ആദിത്യയുടെ ആദ്യ ചിത്രം. ഷാരുഖും കാജോളും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കുച് കുച് ഹോതാഹെയാണ് കരണിന്റെ ആദ്യ ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ ചിത്ത്രതില്‍ ഷാരുഖിനും കാജോളിനുമൊപ്പം റാണി മുഖര്‍ജിയും സല്‍മാന്‍ ഖാനും എത്തുന്നുണ്ട്. ഇതും വന്‍ വിജയമായിരുന്നു. ഈ രണ്ട് സംവിധായകരും ഷാരുഖിനെ നായകനാക്കി നിരവധി ചിത്രങ്ങളാണ് ഒരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com