ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ലൂക്ക'യുടെ ട്രെയ്ലര് പുറത്തുവിട്ടു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാകാരനും ശില്പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരികയായി അഹാനയും ചിത്രത്തിലെത്തുന്നു. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്സന് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
അരുണും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ലൂക്കായുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി. ജൂണ്‍ 28 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ