പ്രണയമുണ്ട് പക്ഷെ പ്രണയം മാത്രമല്ല; സൗബിനെ ​ഗന്ധർവനാക്കാൻ ആഷിഖ്  

ഒരു ​ഗന്ധർവൻ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്
പ്രണയമുണ്ട് പക്ഷെ പ്രണയം മാത്രമല്ല; സൗബിനെ ​ഗന്ധർവനാക്കാൻ ആഷിഖ്  

റെ ശ്രദ്ധനേടിയ വൈറസ് എന്ന സിനിമയ്ക്ക് ശേഷം സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബുവിന്റെ പുതിയ ചിത്രം. ​ഗന്ധർവനായാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. ഉണ്ണി ആർ കഥയും തിരകഥയും എഴുതുന്ന ചിത്രം അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങും. 

ഒരു ​ഗന്ധർവൻ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രണയമുണ്ടെങ്കിലും പ്രണയിക്കാൻ മാത്രമറിയുന്ന പതിവു ​ഗന്ധർവന്റെ കഥയല്ല ചിത്രം. പച്ചയായ മനുഷ്യനുമായി അടുത്തു നിൽക്കുന്ന ​ഗന്ദർവനാണ്. ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല. സിനിമയുടെ പേര് സംബന്ധിച്ചും തീരുമാനമായില്ല. 

വൈറസിൽ ഒരുമിച്ച ആഷിഖും സൗബിനും സിനിമയുടെ വലിയ വിജയത്തിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.  നിപ പ്രമേയമാക്കി ഒരുക്കിയ വൈറസിൽ നിപ രോ​ഗബാധിതനായാണ് സൗബിൻ എത്തിയത്. സിനിമയുടെ രണ്ടാം പകുതിയിൽ ഏറെ ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു സൗബിൻ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com