മുത്തച്ഛന്‍ എങ്ങനെയാണോ അതുപോലെ ചെറുമകനും; സ്‌റ്റൈല്‍ മന്നനെ അനുകരിക്കുന്ന മകന്റെ ചിത്രം പങ്കുവച്ച് സൗന്ദര്യ

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ ഒരുതവണയെങ്കിലും അനുകരിക്കാത്തവര്‍ ദക്ഷിണേന്ത്യയില്‍ കുറവായിരിക്കും
മുത്തച്ഛന്‍ എങ്ങനെയാണോ അതുപോലെ ചെറുമകനും; സ്‌റ്റൈല്‍ മന്നനെ അനുകരിക്കുന്ന മകന്റെ ചിത്രം പങ്കുവച്ച് സൗന്ദര്യ

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ ഒരുതവണയെങ്കിലും അനുകരിക്കാത്തവര്‍ ദക്ഷിണേന്ത്യയില്‍ കുറവായിരിക്കും. ഇപ്പോഴിതാ പേരക്കുട്ടിയും അദ്ദേഹത്തെ അനുകരിച്ചുതുടങ്ങിയിരിക്കുകയാണ്. രജനിയുടെ മകളും സംവിധായകയുമായ സൗന്ദര്യയുടെ മകനാണ് രജനിയെ അനുകരിച്ചിരിക്കുന്നത്. 

മുത്തച്ഛന്റെ സ്റ്റൈല്‍ അനുകരിച്ചു നില്‍ക്കുന്ന മകന്റെ ചിത്രം സൗന്ദര്യ ട്വിറ്ററില്‍ പങ്കുവച്ചു. ഇതിന് പിന്നാലെ ട്വീറ്റ് ഏറ്റെടുത്ത് രജനി ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ അദ്ദേഹത്തെ മുത്തച്ഛന്‍ എന്നുവിളിക്കരുത് എന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പ്രായമില്ലാത്ത മനുഷ്യനാണ് രജനികാന്ത് എന്നാണ് ചിലര്‍ ട്വീറ്റിന് മറുപടി നല്‍കിരിക്കുന്നത്. കുട്ടി മൂത്രമൊഴിക്കാന്‍ നില്‍ക്കുന്നതിന്റെ പടമിട്ട് തലൈവരെ പോലെ ആണെന്ന് പറയരുതെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com