ധനുഷും സായി പല്ലിവിയും ആടിത്തകര്‍ത്ത റൗഡി ബേബി റെക്കോഡുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇതിനോടകം 29 കോടിയില്‍ അധികം പേരാണ് റൗഡി ബേബി ഗാനം കണ്ടത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരാളുടെ റൗഡി ബേബി ഡാന്‍സാണ്. സാക്ഷാല്‍ എംജിആറാണ് റൗഡി ബേബി ഗാനത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കുന്നത്. താരത്തിന്റെ വിവിധ ഗാനങ്ങളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഡാന്‍സ് കണ്ടാല്‍ ആരും ഒന്നും അന്തംവിടും. ഒറിജിനലിനെ വെല്ലുന്നതാണ് എംജിആര്‍ വേര്‍ഷന്‍.
യൂട്യൂബില്‍ ഹിറ്റായിരിക്കുകയാണ് ഗാനം. ഇതിനോടകം പതിനാറ് ലക്ഷത്തില്‍ അധികം പേരാണ് ഗാനം കണ്ടത്. പല സിനിമ താരങ്ങളും റൗഡി ബേബിയുമായി എത്തിയെങ്കിലും അവരെയൊന്നും നെഞ്ചിലേറ്റാന്‍ ആരാധകര്‍ക്കായില്ല. ധനുഷിനേയും സായി പല്ലിവിയേയും വെല്ലാന്‍ നിങ്ങള്‍ക്കാവില്ല എന്നായിരുന്നു ആരാധകരുടെ വാദം. എന്നാല്‍ എംജിആര്‍ വേര്‍ഷന്‍ ഫുള്‍മാര്‍ക്കാണ് ആരാധകര്‍ നല്‍കുന്നത്. ധനുഷിന്റേയും സായിയുടേയും റൗഡി ബേബിക്ക് എംജിആര്‍ വേര്‍ഷന്‍ ഭീഷണി ഉയര്‍ത്തുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മാരി 2 വിലെ ഗാനത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സായി പല്ലവിയുടെ ഡാന്‍സായിരുന്നു. ധനുഷിന്റെ ഒരുപടി മുകളിലായിരുന്നു സായിയുടെ പ്രകടനമെന്നാണ് ആരാധകര്‍ പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ വരെ അംഗീകരിക്കപ്പെട്ട ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. യുവന് ശങ്കര്‍ രാജ സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ദീയും ചേര്‍ന്നാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ