ചെറിയകഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോള്‍ സിനിമയില്‍ സജീവമാവുകയാണ് നടന് ഹരിശ്രീ അശോകന്റെ മകന് അര്ജുന്. സിനിമയില്‍ എത്തി അധികം വൈകാതെയാണ് അര്ജുന് വിവാഹിതനാകുന്നത്. വളരെ ചെറുപ്പത്തിലെ വിവാഹം കഴിക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഒന്‍പത് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും വീട്ടില്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഒളിച്ചോടാനിരിക്കുകയായിരുന്നു എന്നുമാണ് അര്ജുന് പറയുന്നത്. ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു
സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നു വിവാഹം എന്നാണ് താരം പറയുന്നത്. 25 വയസിനുള്ളില്‍ കല്യാണം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ്സു കഴിഞ്ഞേ പറ്റൂവെന്ന് ജാതകത്തിലുണ്ട്. മാത്രമല്ല, ഒന്‍പതു വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. അര്ജുന് പറഞ്ഞു.
ഒളിച്ചോടേണ്ടി വരുമെന്നു കരുതിയതാണ്. അപ്പോഴാണ് കല്യാണമുറപ്പിച്ചുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളി വന്നത്. അന്ന് തൊട്ട് കല്യാണം വരെ ഒരു ഓട്ടമായിരുന്നു. അന്ന് ഒരു വിവാഹത്തിന് സാമ്പത്തികമായി താന്‍ തയ്യാറെടുത്തിരുന്നില്ലെന്നും അര്ജുന് പറയുന്നു. ഇന്ന് താന്‍ ഉത്തരവാദപ്പെട്ട ഭര്‍ത്താവാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് അര്ജുന് വിവാഹിതനാകുന്നു. നിഖിത ഗണേഷാണ് അര്‍ജുന്റെ ഭാര്യ. ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് അര്ജുന്. രജീഷ പ്രധാന വേഷത്തില്‍ എത്തിയ ജൂണാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ