'ഭര്‍ത്താവിനെ കാണാന്‍ ബോര്‍, എന്തിനാണ് കെട്ടിയത്?'; മറുപടിയുമായി നടി ഐമ

കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ ഭര്‍ത്താവിനെ കളിയാക്കിക്കൊണ്ടുള്ള കമന്റ് വന്നത്
'ഭര്‍ത്താവിനെ കാണാന്‍ ബോര്‍, എന്തിനാണ് കെട്ടിയത്?'; മറുപടിയുമായി നടി ഐമ

ജെക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെയാണ് ഐമ സെബാസ്റ്റ്യന്‍ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് മോഹന്‍ലാലിന്റെ മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് ഐമ മലയാളികളുടെ പ്രിയങ്കരിയായി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തനിക്ക് എതിരേയുള്ള അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്ത് കയ്യടിയും വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെ കളിയാക്കിയ ആള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് ഐമ. 

ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറു ലുക്കാണെന്നും എന്തിനാണ് ആ ബ്രദറിനെ വിവാഹം കഴിച്ചത് എന്നുമായിരുന്നു കമന്റ്. അര്‍ജുന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നത്. ഇതോടെ മറുപടിയുമായി താരം രംഗത്തെത്തി. 'സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദ്യര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടൂ' ഐമ മറുപടിയായി കുറിച്ചു. 

കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ ഭര്‍ത്താവിനെ കളിയാക്കിക്കൊണ്ടുള്ള കമന്റ് വന്നത്. എന്തായാലും ഐമയുടെ കമന്റിന് വലിയ കയ്യടിയാണ് കിട്ടുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് ഇങ്ങനെതന്നെ മറുപടി കൊടുക്കണം എന്നാണ് ആരാധകര്‍ പറയയുന്നത്. നേരത്തെ ദിലീപിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചതിന് ഐമ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. ഇനി നിന്റേയും ക്ലിപ്പ് ഇറങ്ങുമോ എന്നായിരുന്ന ചോദ്യം. 'പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്' എന്നായിരുന്നു അന്ന് ഐമ മറുപടിയായി പറഞ്ഞത്. ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ അഭിനയിക്കുകയാണ് ഐമ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com