ഫഹദ് ഫാസില്‍ നായകനായി എത്തിയ ഞാന്‍ പ്രകാശന് റിലീസ് ചെയ്തപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് നസ്രിയയെ പോലെ ഇരിക്കുന്ന മനോഹരമായി ചിരിക്കുന്നത് കൊച്ചു സുന്ദരിയെയാണ്. ദേവിക സഞ്ജയ്. ചിത്രത്തിലെ ദേവികയുടെ പ്രകടനവും മികച്ച അഭിപ്രായം നേടി. അഭിനയത്തില്‍ മാത്രമല്ല പഠിപ്പിലും ദേവിക മിടുക്കിയാണ്. 500 ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെയാണ് ദേവിക പത്താം ക്ലാസ് വിജയം നേടിയത്.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ദേവിക. ഞാന്‍ പ്രകാശനില്‍ ഫഹദിന്റെ നായികമാരില്‍ ഒരാളായ ടീന മോള് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഷൂട്ടിങ്ങിനായി അധ്യയന ദിവസങ്ങള്‍ നഷ്ടമായെങ്കിലും അതൊന്നും തന്റെ പഠനത്തെ ബാധിച്ചില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. പൊലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക.
ദേവിക പഠിച്ചിരുന്ന സ്കൂളിലെ ഉദ്യോഗസ്ഥയായിരുന്ന രേണുക വഴിയാണ് ഞാന്‍ പ്രകാശന് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. നാടന്‍ ലുക്ക് കണ്ട് ആദ്യം ദേവികയെ വേണ്ടെന്നു വച്ച അണിയറക്കാര്‍ പിന്നീട് താരത്തിന്റെ അഭിനയപാടവം കണ്ട് ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ശ്രീനിവാസന് തിരക്കഥ ഒരുക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ