'ഞാന്‍ കഷണ്ടിയാണ്, വിവാഹം കഴിക്കുന്നില്ല'; കുറച്ചുകൂടി ബഹുമാനം അര്‍ഹിക്കുന്നുവെന്ന് അര്ജുന് കപൂര്‍
അടുത്തിടെ ബോളിവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് അര്ജുന് കപൂറിന്റേയും മല്ലിക അറോറയുടേയും വിവാഹത്തെക്കുറിച്ചാണ്. ഇരുവരും ഉടന്‍ വിവാഹിതരാകും എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തനിക്ക് കല്യാണപ്രായമായിട്ടില്ലെന്ന് അര്ജുന് വ്യക്തമാക്കിയെങ്കിലും കഥകള്‍ അവസാനിച്ചില്ല. ഇരുവര്‍ക്കും വിവാഹം കഴിക്കാനായി പുതിയ തിയതികള്‍ നിശ്ചയിക്കുകയാണ് പാപ്പരാസികള്‍. ഇതില്‍ അര്ജുന് കപൂര്‍ അസ്വസ്ഥനാണ്. തന്റെ വ്യക്തിജീവിതം കുറച്ചുകൂടി ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നാണ് താരം പറയുന്നത്. മുംബൈ മിററിന് നല്കിയ അഭിമുഖത്താലാണ് താരം ഇത് വ്യക്തമാക്കിയത്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തമാശയായിട്ടായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോള്‍ താന്‍ കഷണ്ടിയാണെന്നും ഈ കോലത്തില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു അര്‍ജുന്റെ മറുപടി. സാധാരണ ആണുങ്ങള്‍ക്ക് വിവാഹത്തിന് ശേഷമാണ് മുടി കൊഴിയുന്നത്, അതിന് മുന്‍പ് അല്ല. കാര്യങ്ങള്‍ അങ്ങനെയാവുമ്പോള്‍ ഒരു നടന് എന്ന നിലയില്‍ എന്തിനാണ് കഷണ്ടിയായി ഇരിക്കുന്ന സമയത്ത് വിവാഹം കഴിക്കുന്നത്. തന്റെ മുടിയില്ലാത്ത ചിത്രങ്ങള്‍ എല്ലായിടത്തും വരില്ല. കാര്യം പറഞ്ഞാല്‍, ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാന്‍ ആരില്‍ നിന്നും ഒന്നും ഒളിക്കുന്നില്ല. എന്റെ വ്യക്തിജീവിതം കുറച്ചുകൂടി ബഹുമാനവും അന്തസ്സും അര്‍ഹിക്കുന്നുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്' താരം പറഞ്ഞു.
പ്രണയത്തില്‍ താന്‍ സന്തോഷവാനാണെന്നും അതാണ് എല്ലാമെന്നുമാണ് അര്ജുന് പറയുന്നത്. ഞാന്‍ സന്തോഷവാനാണ്, അതാണ് ഏറ്റവും വലിയ കാര്യം. ഇതില്‍ കൂടുതല്‍ ഭംഗിവാക്കുകള്‍ പറയുന്നില്ല. എന്റെ വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും രാത്രിയില്‍ നന്നായ് ഉറങ്ങാന്‍ എന്നെ സഹായിക്കുന്നുണ്ട്. അത് ഇങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ' താരം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ