''മിസ്റ്റര്‍ ഗോവിന്ദ് യു ആര്‍ അമേയ്‌സിങ്: എന്നാല്‍ കുറച്ച് ആസിഡെടുക്കട്ടേ??''

ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും സംഭാഷണത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 
''മിസ്റ്റര്‍ ഗോവിന്ദ് യു ആര്‍ അമേയ്‌സിങ്: എന്നാല്‍ കുറച്ച് ആസിഡെടുക്കട്ടേ??''

പ്രേക്ഷകരുടെ കയ്യടി നേടിക്കൊണ്ട് മുന്നേറുകയാണ് ഉയരെ എന്ന ചിത്രവും അതിലെ വില്ലനും. സ്ഥിരം നായക റോളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരു സൈക്കോ കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിച്ചത്. പാര്‍വ്വതി, ടൊവിനോ, ആസിഫ് എന്നിവ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ആസിഫിന്റെ വില്ലന്‍ വേഷം പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്ന ഒരു പോസ്റ്റര്‍ ആസിഫ് പങ്കുവെച്ചപ്പോള്‍ അതിന് നടി ഐശ്വര്യ ലക്ഷ്മി നല്‍കിയ കമന്റും ആസിഫിന്റെ മറുപടി കമന്റുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് ആസിഫ് ഐശ്വര്യയ്ക്ക് മറുപടി നല്‍കിയത്.

 
 
 
 
 
 
 
 
 
 
 
 
 

The only difference between a hero and a villain is... Who is telling the story!

A post shared by Asif Ali (@asifali) on

മിസ്റ്റര്‍ ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശു പറഞ്ഞത്. ഇതിന് മറുപടിയായാണ് പൗര്‍ണ്ണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് ചോദിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും സംഭാഷണത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com