പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ പ്രൈംമിനിസ്റ്റര്‍ നരേന്ദ്ര മോദി നാളെ തിയറ്ററുകളിലെത്തും. ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്നാണ് റിലീസ് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
നടന് വിവേക് ഒബ്റോയി പ്രധാനകഥാപാത്രമാകുന്ന ചിത്രം നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് പറയുന്നത്. വിവേക് ഒബ്റോയിക്കെതിരേ ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം പൊലീസ് സംരക്ഷണത്തിലാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് വെളിപ്പെടുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ വമ്പൻ വിജയം സ്വന്തമാക്കിയ ബിജെപിയുടെ മുന്നേറ്റം ചിത്രത്തിന് കൂടുതൽ വാർത്താപ്രാധാന്യം സമ്മാനിച്ചിരിക്കുകയാണ്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന് ചിത്രത്തെക്കുറിച്ച് പറയുന്നത്. 23 ഭാഷകളില്‍ ഇറങ്ങുന്ന സിനിമയില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയി ആണ് മോദി ആയി അഭിനയിക്കുന്നത്. ഒമങ് കുമാര്‍ ആണ് സംവിധാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ