സെെനയാകാൻ പരിണീതിയുടെ കഠിന പരിശീലനം; പരിക്കേറ്റ് താരം 

ചെവിക്കു പിന്നിലൂടെ കഴുത്തിലേക്ക് ബാന്‌ഡേജ് ഇട്ടിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്‌ 
സെെനയാകാൻ പരിണീതിയുടെ കഠിന പരിശീലനം; പരിക്കേറ്റ് താരം 

ബാഡ്മിന്റൺ താരം സൈനാ നെഹ്വാളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനായി കഠിന പരിശീലനത്തിലാണ് നടി പരിണീതി ചോപ്ര. ജിമ്മില്‍ പോയും ബാഡ്മിന്റൺ പരിശീലിച്ചുമൊക്കെ ​ഗംഭീര തയ്യാറെടുപ്പുകളാണ് താരം ചിത്രത്തിനായി നടത്തുന്നത്. എന്നാലിപ്പോൾ പരിശീലനത്തിനിടെ തനിക്ക് പരിക്കേറ്റതാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 

ചെവിക്കു പിന്നിലൂടെ കഴുത്തിലേക്ക് ബാന്‌ഡേജ് ഇട്ടിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് പരിക്കേറ്റതിനെക്കുറിച്ച് താരം അറിയിച്ചത്. തറയിൽ ഇരിക്കുന്ന ഈ ചിത്രം ഇന്നലെയാണ് താരം പങ്കുവച്ചത്. ചിത്രത്തിനായുള്ള പരിശീലനത്തിനിടെ പരിക്ക് സംഭവിക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചുവെന്നും എന്നാൽ അത് സംഭവിച്ചെന്നുമാണ് താരം ഇതോടൊപ്പം കുറിച്ചിരിക്കുന്നത്. വീണ്ടും ബാഡ്മിന്റൺ കളിക്കുന്നതിന് മുമ്പ് പരമാവധി വിശ്രമമെടുക്കുമെന്നും പരണീതി കുറിച്ചിട്ടുണ്ട്. 

പരിണീതി വേഗം സുഖം പ്രാപിക്കട്ടെ എന്ന് ചിത്രത്തിന് താഴെ സൈനയുടെ കമന്റും കാണാം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com