'ഈ കാര്യങ്ങൾ ഞങ്ങളെ അടുപ്പിച്ചു, ആ പരസ്യം സംഭവിച്ചതു നന്നായി'; അനുഷ്കയെ പരിചയപ്പെട്ടതിനെക്കുറിച്ച് കൊഹ് ലി
ബോളിവുഡ് ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന താരജോഡിയാണ് വിരാട് കൊഹ് ലി - അനുഷ്ക. ഇണക്കവും പിണക്കവും മാറിമറിഞ്ഞ നാലു വര്‍ഷത്തെ പ്രണയത്തിനുശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ വച്ച് സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്.
വിവാഹത്തിന്റെ രണ്ടാം വാർഷികത്തോടടുക്കുമ്പോൾ അനുഷ്കയുമായി പരിചയപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കൊഹ് ലി. ഒരു ഷാംപൂ ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനായാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. 2013ലാണ് ഈ പരസ്യം സംഭവിച്ചത്. അനുഷ്കയുടെ ഹൃദ്യവും സ്വാഗതാർഹവുമായ പെരുമാറ്റമാണ് തന്നെ ഏറ്റവും അധികം ആകർഷിച്ചതെന്നാണ് കൊഹ് ലിയുടെ വാക്കുകൾ.
"അവൾ വളരെയധികം ശാന്തയും സ്വസ്ഥയുമായിരുന്നു. എന്നോട് വളരെ ഹൃദ്യമായാണ് പെരുമാറിയത്. ഈ കാര്യങ്ങൾ ഞങ്ങളെ അടുപ്പിച്ചു. പരസ്പരം തമാശകൾ പങ്കുവയ്ക്കാൻ തുടങ്ങി. ചിലതെല്ലാം വളരെ ബാലിശമായിരുന്നു. പക്ഷേ, ഞാൻ അങ്ങനെയാണ്. എനിക്ക് ചിരിക്കാൻ വളരെ ഇഷ്ടമാണ്. ആ പരസ്യം സംഭവിച്ചത് നന്നായി’’, ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊഹ് ലി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ