തലമുടി പകുതി വടിച്ച് ഷെയ്‌നിന്റെ പുതിയ ലുക്ക്, പ്രതിസന്ധിയിലായി 'വെയില്‍' ചിത്രീകരണം; ചിത്രങ്ങൾ വൈറൽ 

വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് താരത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നിരിക്കുന്നത്
തലമുടി പകുതി വടിച്ച് ഷെയ്‌നിന്റെ പുതിയ ലുക്ക്, പ്രതിസന്ധിയിലായി 'വെയില്‍' ചിത്രീകരണം; ചിത്രങ്ങൾ വൈറൽ 

ടൻ ഷെയ്ൻ നി​ഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തലമുടി പകുതി വടിച്ച ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ഇൻസ്റ്റ​ഗ്രാമിൽ ഷെയ്ൻ പങ്കുവച്ച ചിത്രം പിൻവലിച്ചെങ്കിലും ഇതിനോടകം ചിത്രങ്ങൾ മറ്റ് പേജുകളിൽ വൈറലായ‌ിക്കഴിഞ്ഞു. 

വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് ഷെയ്ൻ സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് താരത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നിരിക്കുന്നത്. ഷെയ്ൻ അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിനായി മുടിയുടെ പിൻഭാ​ഗം മുറിച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. തനിക്കെതിരെ വെയിൽ നിർമാതാവ് ജോബി ജോർജ്ജ് വധ ഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. ജോബിയും ഷെയ്നും തമ്മിലുളള പ്രശ്നങ്ങൾ സിനിമാ സംഘടനകൾ ഇടപെട്ട് പരിഹരിച്ചെങ്കിലും ചിത്രത്തിന്റെ സംവിധായകനുമായി പുതിയ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉടലെടുത്തിരുന്നു. 

ഷെയ്ൻ ചിത്രീകരണത്തോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് സംവിധായകൻ  ശരത് മേനോൻ രം​ഗത്തെത്തുകയായിരുന്നു. എന്നാൽ രാപ്പകലില്ലാതെ ചിത്രത്തോട് സഹകരിക്കുകയാണെന്നും പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു ഷെയ്ന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മുടി വടിച്ച ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. താരത്തിന്റെ പ്രവർത്തിയോട് കടുത്ത എതിർപ്പാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com