'ഞാന്‍ മതം മാറിയിട്ടില്ല, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ്'; വിശദീകരണവുമായി യുവഗായകന്‍

'ഞാന്‍ മതം മാറിയിട്ടില്ല, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ്'; വിശദീകരണവുമായി യുവഗായകന്‍

കെ.എസ് ഹരിശങ്കര്‍ എന്ന ഫേയ്‌സ്ബുക്ക് പേജ് കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാണ് മാറിയത്

ണ്ട് ദിവസമായി മതം മാറിയോ എന്ന് ചോദിച്ച് നിരവധി സന്ദേശങ്ങളാണ് യുവഗായകന്‍ കെ.എസ് ഹരിശങ്കറിനെ തേടിയെത്തുന്നത്. ഫേയ്‌സ്ബുക്ക് പേജിലെ പേര് മാറിയതോടെയാണ് ഹരിശങ്കര്‍ മതം മാറിയെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫേയ്‌സ്ബുക്ക് അക്കൗണ്ടിലെ പേര് മാറിയതാണ് ഗായകന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ താന്‍ മതം മാറിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹരിശങ്കര്‍. 

സോഷ്യല്‍ മീഡിയയില്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഗായകന്‍ പറയുന്നത്. 'എന്റെ സാമൂഹ്യമാധ്യമത്തിന്റെ പ്രൊഫൈല്‍ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാല്‍ അത് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. പേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ മതം മാറിയിട്ടില്ല.' ഹരിശങ്കര്‍ വ്യക്തമാക്കി. 

കെ.എസ് ഹരിശങ്കര്‍ എന്ന ഫേയ്‌സ്ബുക്ക് പേജ് കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാണ് മാറിയത്. ഇതോടെ സുഹൃത്തുക്കളും പരിചയക്കാരും അടക്കം നിരവധി പേരാണ് മെസേജുകള്‍ അയക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. 'രാവിലെ മുതല്‍ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. എന്റെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസേജുകള്‍. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചത്.' ഹരിശങ്കര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com