പക്കാ റൊമാൻസ് എന്ന് ആരാധകർ; ജാക്ക് ഡാനിയലിലെ പ്രണയഗാനം ഇതാ

ആക്ഷന്‍-ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്
പക്കാ റൊമാൻസ് എന്ന് ആരാധകർ; ജാക്ക് ഡാനിയലിലെ പ്രണയഗാനം ഇതാ

ദിലീപും അഞ്ജു കുര്യനും പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്ന ജാക്ക് ഡാനിയലിലെ പ്രണയഗാനം പുറത്തുവിട്ടു. ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഹരിചരണും പവിത്ര മേനോനുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

സ്പീഡ് ട്രാക്ക് ന് ശേഷം ദിലീപ് - എസ് എല്‍ പുരം ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. ദിലീപിനൊപ്പം തമിഴ് താരം അര്‍ജുനും ചിത്രത്തിൽ ഒരു  പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷന്‍-ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഗോവയും കൊച്ചിയും ആണ് പ്രധാന ലൊക്കേഷനുകള്‍. ഷിബു കമല്‍ തമീന്‍സയാണ് ചിത്രത്തിന്റെ നിര്‍മാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com