ബോളിവുഡ് വിവാദതാരം രാഖി സാവന്ത് രണ്ട് മാസം ഗര്‍ഭിണിയാണെന്ന് മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാല്‍. രാഖിയുടെ വയറ്റില്‍ തന്റെ കുഞ്ഞ് വളരുന്നുണ്ടെന്നും എന്നാല്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെയാണ് അവര്‍ ജീവിക്കുന്നത് എന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ദീപക് പറഞ്ഞത്.
രാഖിക്കെതിരേ രൂക്ഷ ആരോപണങ്ങളാണ് ദീപക് ഉന്നയിക്കുന്നത്. ഗര്‍ഭിണിയാണെന്ന ചിന്തയില്ലാതെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ ജീവിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ നശിപ്പിക്കുമെന്നും ദീപക് പറഞ്ഞു. ദീപക്കിനെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്ന് നേരത്തെ രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ദീപക്കിനെ വിവാഹം കഴിക്കാനാവില്ലെന്നും സഹോദരനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നാണ് പറഞ്ഞത്.
അടുത്തിടെ തന്റെ വിവാഹം കഴിഞ്ഞെന്ന് രാഖി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. എന്നാല്‍ രാഖിയുടെ വിവാഹം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആരോപണമുണ്ട്.
വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ രാഖിക്കെതിരേ ഗുരുതര ആരോപണവുമായി ദീപക് രംഗത്തെത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദീപക്കിനെ രാഖിയുടെ സഹോദരന്റെ ഭാര്യ മര്‍ദിച്ചിരുന്നു. അതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. എന്നാല്‍ ഇതും നാടകമായിരിക്കും എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ