ഫോര്‍മല്‍ ലുക്കില്‍ കോഹ്‌ലിയും സ്‌റ്റൈലിഷായി അനുഷ്‌കയും; ചിത്രങ്ങള്‍ വൈറല്‍

വെള്ളിയാഴ്ച നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് 2019ല്‍ പങ്കെടുക്കാന്‍ കോലിക്കൊപ്പം അനുഷ്‌കയും എത്തിയിരുന്നു.
ഫോര്‍മല്‍ ലുക്കില്‍ കോഹ്‌ലിയും സ്‌റ്റൈലിഷായി അനുഷ്‌കയും; ചിത്രങ്ങള്‍ വൈറല്‍

ല്ലാ ആഘോഷങ്ങളും തങ്ങളുടേതായ രീതിയില്‍ മനോഹരമാക്കുന്ന ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌കാ ശര്‍മയും. അവരുടെ ആഘോഷങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്. രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഈ ദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ഹിറ്റാവാറുണ്ട്. 

വെള്ളിയാഴ്ച നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് 2019ല്‍ പങ്കെടുക്കാന്‍ കോലിക്കൊപ്പം അനുഷ്‌കയും എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി ഒരുങ്ങി നില്‍ക്കുന്ന ചിത്രം അനുഷ്‌ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇപ്പോള്‍ ആ മനോഹരചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഫോര്‍മല്‍ സ്‌റ്റൈലിലുള്ള സ്യൂട്ടായിരുന്നു കോഹ്‌ലി ധരിച്ചിരുന്നത്. എന്നാല്‍ സ്‌റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് അനുഷ്‌ക തിളങ്ങിയത്. ഒരു ലൗവ് ചിഹ്നമായിരുന്നു ചിത്രത്തിനു തലക്കെട്ടായി അനുഷ്‌ക കുറിച്ചത്. 10 ലക്ഷത്തിലധികം ലൈക്കുകള്‍ ചിത്രത്തിനു കിട്ടി. കോഹ്‌ലിയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com