കൈയില്‍ കടിച്ചു തൂങ്ങി പട്ടികള്‍; മധുരരാജയിലെ ഫൈറ്റ് അത്ര എളുപ്പമായിരുന്നില്ല; വീഡിയോ പുറത്തുവിട്ട് പീറ്റര്‍ ഹെയ്ന്‍

പുലിമുരുകനില്‍ പുലിക്കൊപ്പമുള്ള ഫൈറ്റായിരുന്നെങ്കില്‍ മധുരരാജയില്‍ വില്ലന്മാരായി എത്തുന്നത് നായ്ക്കളായിരുന്നു
കൈയില്‍ കടിച്ചു തൂങ്ങി പട്ടികള്‍; മധുരരാജയിലെ ഫൈറ്റ് അത്ര എളുപ്പമായിരുന്നില്ല; വീഡിയോ പുറത്തുവിട്ട് പീറ്റര്‍ ഹെയ്ന്‍

പുലിമുരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്റര്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാകുന്നത്. സൂപ്പര്‍ഹിറ്റായ ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം ഫൈറ്റ് രംഗങ്ങള്‍ തന്നെയായിരുന്നു. വീണ്ടും വൈശാഖിന്റെ ചിത്രത്തില്‍ സ്റ്റണ്ട് മാസ്റ്ററായിരിക്കുകയാണ് പീറ്റര്‍. ഇത്തവണ മോഹന്‍ലാലിന് വേണ്ടിയല്ല മമ്മൂട്ടിയ്ക്ക് വേണ്ടിയാണ് സ്റ്റണ്ട് ഒരുക്കിയത്. മധുരരാജയ്ക്ക് വേണ്ടി. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളും ഹിറ്റായിരിക്കുകയാണ്. 

പുലിമുരുകനില്‍ പുലിക്കൊപ്പമുള്ള ഫൈറ്റായിരുന്നെങ്കില്‍ മധുരരാജയില്‍ വില്ലന്മാരായി എത്തുന്നത് നായ്ക്കളായിരുന്നു. അത്ര എളുപ്പമായിരുന്നില്ല ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍. നായ്ക്കളെ മെരുക്കി എടുക്കാനും ഫൈറ്റിന് വേണ്ടി തയാറാക്കാനും പീറ്റര്‍ ഹെയ്‌നും സംഘവും കുറച്ച് അധികം കഷ്ടപ്പെട്ടു. ഇപ്പോള്‍ ചിത്രത്തിലെ ഫൈറ്റ് മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. 

തന്റെ സന്തോഷം പങ്കുവെക്കാന്‍ വാക്കുകളില്ലെന്നും തന്നെ പിന്തുണച്ചവര്‍ക്കും അഭിനന്ദിച്ചവര്‍ക്കും നന്ദി പറയുന്നെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നിന്റെ കൈകളില്‍ കടിച്ചു തൂങ്ങുന്ന നായ്ക്കളെയും തലയ്ക്ക് മുകളിലൂടെ ചാടുന്നനായ്ക്കളെയുമാണ് വീഡിയോയില്‍ കാണുന്നത്. വേദനയില്ലെങ്കിലും ഒന്നും നേടാനാകില്ല എന്ന കുറിപ്പും അതിനൊപ്പമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com