'എന്റെ കണിമധുരം'; അച്ഛനും അമ്മയ്ക്കുമൊപ്പം വിഷു ആഘോഷിച്ച് പാര്‍വതി 

നടി ഐശ്വര്യ ലക്ഷ്മിയും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ, സംവിധായിക സൗ സദാനന്ദന്‍ തുടങ്ങിയവര്‍ കമന്റുകള്‍ കുറിച്ചു
'എന്റെ കണിമധുരം'; അച്ഛനും അമ്മയ്ക്കുമൊപ്പം വിഷു ആഘോഷിച്ച് പാര്‍വതി 

ടി പാര്‍വതി തിരുവോത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഷു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വിഷു ആഘോഷത്തില്‍ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചത്.

എന്റെ കണിമധുരം എന്ന് കുറിച്ചാണ് താരം വിഷു ആശംസകള്‍ നേര്‍ന്നത്. ആരാധകരും സിനിമാ പ്രവര്‍ത്തകരുമടക്കം നിരവധിപ്പേരാണ് പാര്‍വതിയുടെ പോസ്റ്റിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. നടി ഐശ്വര്യ ലക്ഷ്മിയും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ, സംവിധായിക സൗ സദാനന്ദന്‍ തുടങ്ങിയവര്‍ കമന്റുകള്‍ കുറിച്ചു. 

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെയാണ് തീയേറ്ററിലെത്താന്‍ ഒരുങ്ങുന്ന പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം.  പ്രശസ്ത നിര്‍മ്മാതാവായ പി.വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായാണ് പാര്‍വതി വേഷമിടുന്നത്. ആസിഫ് അലിയും ടൊവിനോയുമാണ് നായകന്‍മാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com