കുട്ടികള്‍ക്കൊപ്പം ചുവടുവെച്ച് മമ്മൂട്ടി; ചിത്രീകരണത്തിനിടക്കുള്ള വീഡിയോ പുറത്ത്, വൈറല്‍

ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള വിഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
കുട്ടികള്‍ക്കൊപ്പം ചുവടുവെച്ച് മമ്മൂട്ടി; ചിത്രീകരണത്തിനിടക്കുള്ള വീഡിയോ പുറത്ത്, വൈറല്‍

മ്മൂട്ടി കുറച്ച് കുട്ടികളുടെ കൂടെ നൃത്ത ചുവടുകള്‍ വയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മധുരരാജയുടെ ചിത്രീകരണ വേളയില്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. വെള്ള വസ്ത്രമണിഞ്ഞ് കുട്ടികള്‍ക്ക് നടുവില്‍ നിന്ന് ഏറെ ആഹ്ലാദത്തോടെയാണ് താരം ചുവടുവയ്ക്കുന്നത്. 

ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള വിഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വൈശാഖന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നെടുമുടി വേണു, സിദ്ധിഖ്, ഷംന കാസിം, അന്ന രേഷ്മ രാജന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com