ബോളിവുഡിലെ ക്യൂട്ട് ബബ്ലി നായിക; താരസുന്ദരിയുടെ ബാല്യകാല ഫോട്ടോ ഏറ്റെടുത്ത് ആരാധകർ 

ഒരു ബോളിവുഡ് താരസുന്ദരിയുടെ ബാല്യകാല ചിത്രമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്
ബോളിവുഡിലെ ക്യൂട്ട് ബബ്ലി നായിക; താരസുന്ദരിയുടെ ബാല്യകാല ഫോട്ടോ ഏറ്റെടുത്ത് ആരാധകർ 

ബി​ഗ് സ്ക്രീനിൽ കാണുന്ന താരങ്ങൾ യഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണ് എന്നറിയാൻ ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും താരങ്ങൾ പങ്കുവയ്ക്കുന്ന സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ ഏറെ ശ്രദ്ധയാകർഷിക്കാറുമുണ്ട്. കുടുംബത്തോടും സുഹ‌ൃത്തുക്കളോടുമൊപ്പമുള്ള താരചിത്രങ്ങൾ പെട്ടെന്നാണ് വൈറലാകുന്നതും. ഇപ്പോഴിതാ ഒരു ബോളിവുഡ് താരസുന്ദരിയുടെ ബാല്യകാല ചിത്രമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്. 

നടി ആലിയ ഭട്ടിന്റെ ബാല്യകാല ചിത്രമാണ് ഇത്. സഹോദരി ഷഹീൻ ഭട്ട് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഷഹീന്റെ മടിയിലിരിക്കുന്ന കുഞ്ഞു ആലിയയെ കണ്ടാൽ അത്ര പെട്ടെന്നൊന്നും ആർക്കും മനസ്സിലാവില്ല. 

അച്ഛൻ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ‘സഡക് 2’വിന്റെ ചിത്രീകരണ തിരക്കുകളിലാണ് ആലിയ ഇപ്പോൾ. ഷൂട്ടിങ്ങിനായി ഏതാനും ദിവസം മുൻപ് ഊട്ടിയിൽ എത്തിയിരുന്ന ആലിയ ഇവിടെനിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com