മോഹന്‍ലാലിനും സൂര്യയ്ക്കും പ്രഭാസിനെ പേടി?; കാപ്പാന്റെ റിലീസ് മാറ്റി

നേരത്തെ ഓഗസ്റ്റ് 30 ന് ചിത്രം തീയെറ്ററില്‍ എത്തും എന്നാണ് പറഞ്ഞിരുന്നത്
മോഹന്‍ലാലിനും സൂര്യയ്ക്കും പ്രഭാസിനെ പേടി?; കാപ്പാന്റെ റിലീസ് മാറ്റി

സൂപ്പര്‍താരം മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ലോകവ്യാപകമായി സെപ്റ്റംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യും. നേരത്തെ ഓഗസ്റ്റ് 30 ന് ചിത്രം തീയെറ്ററില്‍ എത്തും എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് റിലീസ് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. 

പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ഓഗസ്റ്റ് 30ന് എത്തുന്നതിനാലാണ് 'കാപ്പാന്‍' റിലീസ് നീട്ടിവെക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതെന്നാണ് അനൗദ്യോഗിക വിവരം. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയമാണ് കാപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. തീവ്രവാദവും ഇന്ത്യപാക് പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com