'എന്റെ വിവാഹം കഴിഞ്ഞു, രഹസ്യമാക്കി വെച്ചത് ഭയം കൊണ്ട്'; ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രാഖി സാവന്ത്

ഒരു പ്രവാസി വ്യവസായിയുമായി തന്റെ വിവാഹം കഴിഞ്ഞെന്നും പേടികാരണമാണ് ആദ്യം പുറത്തുപറയാതിരുന്നത് എന്നുമാണ് രാഖി പറയുന്നത്
'എന്റെ വിവാഹം കഴിഞ്ഞു, രഹസ്യമാക്കി വെച്ചത് ഭയം കൊണ്ട്'; ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രാഖി സാവന്ത്

ബോളിവുഡിലെ വിവാദ താരം രാഖി സാവന്തിന്റെ വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു രാഖി. ഇപ്പോള്‍ തന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് താരം. ഒരു പ്രവാസി വ്യവസായിയുമായി തന്റെ വിവാഹം കഴിഞ്ഞെന്നും പേടികാരണമാണ് ആദ്യം പുറത്തുപറയാതിരുന്നത് എന്നുമാണ് രാഖി പറയുന്നത്. വിവാഹ വാര്‍ത്തയ്‌ക്കൊപ്പം തന്നെ തന്റെ ഹണിമൂണ്‍ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

നെറ്റിയില്‍ സിന്ദൂരം അണിഞ്ഞ് കൈയില്‍ മൈലാഞ്ചിയുമായി നില്‍ക്കുന്ന രാഖിയെ ആണ് ചിത്രത്തില്‍ കാണുന്നത്. വിവാഹ ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ടെങ്കിലും ഭര്‍ത്താവിന്റെ മുഖം പുറത്തുവിട്ടിട്ടില്ല. യുകെയിലെ ബിസിനസുകാരനായ റിതേഷാണ് രാഖിയുടെ വരന്‍. വിവാഹ ശേഷം റിതേഷ് യുകെയിലേക്ക് മടങ്ങിപ്പോയെന്നും വിസ വന്നാല്‍ താനും ഭര്‍ത്താവിന്റെ അടുത്തേക്കുപൊകുമെന്നാണ് രാഖി പറയുന്നത്. എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുപോകില്ലെന്നും അഭിനയം തുടരുമെന്നും രാഖി കൂട്ടിച്ചേര്‍ത്തു. 

തന്റെ അവസരം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് വിവാഹ വാര്‍ത്ത മറച്ചുവെച്ചത് എന്നാണ് രാഖി പറയുന്നത്. 'സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവാഹിതരാകുന്നത് പുറം ലോകമറിഞ്ഞാല്‍ പിന്നെ അവര്‍ക്ക് സിനിമകള്‍ ലഭിക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദീപികയെയും പ്രിയങ്കയെയും പോലുള്ള വലിയ നടിമാര്‍ക്കത് പ്രശ്‌നമേയല്ല. കാരണം, അവര്‍ക്കെന്നും സിനിമകള്‍ കിട്ടും. ഞാന്‍ ഐറ്റം നമ്പറുകളാണ് പൊതുവെ ചെയ്യാറുള്ളത്. വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തറിയുമ്പോള്‍ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴുമറിയില്ല. എന്നാലും ഞാനത് വക വെയ്ക്കുന്നില്ല. കാരണം ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്. എന്റെ സ്വപ്‌നങ്ങളിലെ പുരുഷനെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്.'

റിതേഷ് തന്റെ ആരാധകനായിരുന്നെന്നും ഒന്നര വര്‍ഷം മുന്‍പാണ് പരിചയപ്പെടുന്നതെന്നുമാണ് രാഖി പറയുന്നത്. 'ദിവസേന നൂറു കണക്കിന് ആരാധകര്‍ എനിക്ക് സന്ദേശങ്ങളയയ്ക്കാറുണ്ട്. എന്നാല്‍ ഒരു ദിവസം ഞാന്‍ വളരെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ എനിക്കൊരു മെസേജ് വന്നു. എന്താണ് വിഷമിച്ചിരിക്കുന്നത്? എനിക്കത്ഭുതമായി എങ്ങനെ മനസിലായെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്. നിങ്ങളുടെ മനസും എനിക്കറിയാന്‍ കഴിയാറുണ്ട്. എന്നായിരുന്നു മറുപടി' ഇതോടെ അദ്ദേഹത്തെതന്നെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാഖി കൂട്ടിച്ചേര്‍ത്തു. 

ജൂലൈ 28നായിരുന്നു രാഖിയുടെ വിവാഹം. മുംബൈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ രാഖി പങ്കുവെച്ചിരുന്നു. എന്നാല്‍ അതൊരു ബ്രൈഡല്‍ ഷൂട്ടായിരുന്നു എന്നാണ് രാഖി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com