'അച്ഛനും അമ്മയ്ക്കും ഫോണ്‍വിളി എത്തിത്തുടങ്ങി, മകള്‍ക്ക് ഭീഷണി സന്ദേശവും, ഇത് എന്റെ അവസാന ട്വീറ്റ്'; അനുരാഗ് കശ്യപ്

ഭയമില്ലാതെ മനസിലുള്ളത് പറയാന്‍ തനിക്ക് സാധിക്കാത്തതുകൊണ്ട് ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ് താരം കുറിച്ചു
'അച്ഛനും അമ്മയ്ക്കും ഫോണ്‍വിളി എത്തിത്തുടങ്ങി, മകള്‍ക്ക് ഭീഷണി സന്ദേശവും, ഇത് എന്റെ അവസാന ട്വീറ്റ്'; അനുരാഗ് കശ്യപ്

സോഷ്യല്‍ മീഡിയ ആക്രമണം രൂക്ഷമായതോടെ ട്വിറ്റര്‍ ഉപേക്ഷിച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. തന്റെ നിലപാട് വ്യക്തമാക്കുന്നതിലൂടെ മാതാപിതാക്കള്‍ക്കും മകള്‍ക്കും ഭീഷണി സന്ദേശം ലഭിക്കുകയാണെന്നും ഭയമില്ലാതെ മനസിലുള്ളത് പറയാന്‍ തനിക്ക് സാധിക്കാത്തതുകൊണ്ട് ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ് എന്നുമാണ് താരം കുറിച്ചത്. 

'എല്ലാവര്‍ക്കും സന്തോഷവും വിജയവും ആശംസിക്കുന്നു. ഇതെന്റെ അവസാനത്തെ ട്വീറ്റ് ആണ്. ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്. എന്റെ മനസിലുള്ളത് ഭയമില്ലാതെ പറയാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ ഞാന്‍ ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത്. ഗുഡ് ബൈ' അനുരാഗ് കശ്യപ് അവസാനമായി ട്വിറ്ററില്‍ കുറിച്ചു. 

മാതാപിതാക്കള്‍ക്കൂ കൂടി ഭീഷണി സന്ദേശം എത്താന്‍ തുടങ്ങിയതോടെയാണ് അനുരാഗ് കശ്യപ് ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇത് വ്യക്തമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് താന്‍ ട്വിറ്റര്‍ വിടുകയാണെന്ന് താരം വ്യക്തമാക്കിയത്. 

മാതാപിതാക്കള്‍ക്ക് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങുകയും മകള്‍ക്ക് ഓണ്‍ലൈനിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയും ചെയ്യ്തു കഴിഞ്ഞാല്‍ ആരും സംസാരിക്കാന്‍ ആഗ്രഹിക്കില്ല. കൊള്ളക്കാരാണ് ഇവിടെ ഭരിക്കുന്നത്. ആക്രമമാണ് ഇപ്പോള്‍ ഇവിടത്തെ പുതിയ ജീവിത രീതി. പുതിയ ഇന്ത്യയിലെ എല്ലാവര്‍ക്കും ആശംസകള്‍. നിങ്ങളെല്ലാം മികച്ചു വളരുമെന്ന് പ്രതീക്ഷിക്കുന്നു.' അനുരാഗ് കുറിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റേയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റേയും രൂക്ഷ വിമര്‍ശകനാണ് അനുരാഗ് കശ്യപ്. ഇതിന്റെ പേരില്‍ താരത്തിനും കുടുംബത്തിനും എതിരേ ഭീഷണി സന്ദേശങ്ങള്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം കശ്മീര്‍ പ്രശ്‌നത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ട പോസ്റ്റും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com