'പണിയെടുത്ത് ജീവിക്കാന്‍ ഞാന്‍ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കരുത്'; വ്യാജന്മാരോട് അമേയ; വിഡിയോ

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം രൂക്ഷമായി പ്രതികരിച്ചത്
'പണിയെടുത്ത് ജീവിക്കാന്‍ ഞാന്‍ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കരുത്'; വ്യാജന്മാരോട് അമേയ; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യുന്ന വ്യാജന്മാര്‍ക്കെതിരേ നടി അമേയ മാത്യു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം രൂക്ഷമായി പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് അമേയയുടെ പേരില്‍ വ്യാജ പ്രൊഫൈലുള്ളത്. തന്റെ പേരും പറഞ്ഞ് പല കുറിപ്പുകളും ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അതൊന്നും തന്റെ അറിവോടെയല്ലെന്നും താരം പറയുന്നു. ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് വ്യാജന്‍ പോസ്റ്റിട്ടിരിക്കുന്നത്. 

'വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാന്‍ ഞാന്‍ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കാതിരുന്നാല്‍ മതി.' എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയും മോഡലുമായ അമേയ കരിക്ക് വെബ്‌സീരീസിന്റെ പുതിയ എപ്പിസോഡില്‍ എത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com