കേരള സാരിക്ക് ഒരു മോഡേൺ ട്വിസ്റ്റ്; അനുശ്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

അനുശ്രിയുടെ കേരള സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
കേരള സാരിക്ക് ഒരു മോഡേൺ ട്വിസ്റ്റ്; അനുശ്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ 



ണം അടുത്തെത്തിയതോടെ കേരള സാരിയിൽ പുത്തൻ ട്രെൻഡ് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഫാഷൻ പ്രേമികൾ. ഇപ്പോഴിതാ നടി അനുശ്രിയുടെ കേരള സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരമ്പര്യ തനിമയ്ക്കൊപ്പം മോഡേൺ ഫാഷൻ ചേരുവകളും ചേർത്താണ് ഡിസൈനുകൾ. 

പതിവ് കേരള സാരി മനസ്സിൽ വച്ചുകൊണ്ട് ചിത്രങ്ങൾ നോക്കിയാൽ ഒറ്റ നോട്ടത്തിൽ കേരള സാരിയാണോ എന്ന് സംശയിച്ചേക്കാം. പ്രമുഖ ഡിസൈനർ ബ്രാൻഡായ ലേബെൽ എം ഒരുക്കിയ പുഷ്പക കളക്ഷനിലെ വസ്ത്രങ്ങളാണ് അനുശ്രി അണിഞ്ഞിരിക്കുന്നത്.

കേരള സാരിക്ക് പേസ്റ്റൽ നിറങ്ങൾ ഭം​ഗിയേകുമ്പോൾ ബ്രോക്കേഡ് വർക്കുകളും കട്ട് വർക്കുകളും ചേർന്ന് ലുക്ക് പൂർണ്ണമാക്കുന്നു. ബ്ലൗസിന്റെ നെക്ക്, സ്ലീവ് ഡിസൈനുകളാണ് വ്യത്യസ്തമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com