മാറില്‍ ചിത്രശലഭവുമായി താര; ഫാഷന്‍ ലോകത്തിന്റെ കയ്യടി, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം

നിറത്തിനൊപ്പം ഡിസൈനിലും പുതു പരീക്ഷണം നടത്തിയിരിക്കുകയാണ് താര
മാറില്‍ ചിത്രശലഭവുമായി താര; ഫാഷന്‍ ലോകത്തിന്റെ കയ്യടി, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം

'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2' വിലൂടെയാണ് താര സുതാരിയ ബോളിവുഡ് ലോകത്തിലേക്ക് അരങ്ങേറുന്നത്. വസ്ത്രധാരണത്തില്‍ വ്യത്യസ്തത പരീക്ഷിക്കുന്ന താരം ഫാഷന്‍ ലോകത്തിന്റെ ഇഷ്ടതാരമാണ്. ഇപ്പോള്‍ വീണ്ടും ഫാഷന്‍ ലോകത്തിന്റെ മനം കവര്‍ന്നിരിക്കുകയാണ് താരം. താരയുടെ പുതിയ നിയോണ്‍ വസ്ത്രമാണ് ശ്രദ്ധ നേടുന്നത്. നിറത്തിനൊപ്പം ഡിസൈനിലും പുതു പരീക്ഷണം നടത്തിയിരിക്കുകയാണ് താര. 

ഡിസൈനര്‍ മന്ദിര വിക്കര്‍ ഒരുക്കിയ സ്ട്രാപ്‌ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് ധരിച്ചിരിക്കുന്നത്. ചിത്രശലഭത്തിന്റേതു പോലെ മനോഹരമാണ് വേഷം. ചിത്രശലഭത്തിന്റെ അകൃതിയോടെയുള്ള ടോപ്പിനൊപ്പം അതേ നിറത്തിലുള്ള പാന്റാണ് ഉപയോഗിച്ചിരിക്കുന്നത്. പോയിന്റഡ് ഹീല്‍സ് മാത്രമാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ഒപ്പം സ്‌മോക്കി മേക്കപ്പും വേവി ഹെയറും കൂടിയായപ്പോള്‍ താര അതിമനോഹരിയായിരിക്കുകയാണ്. 

ഫാഷന്‍ ലോകത്ത് മികച്ച അഭിപ്രായമാണ് താരത്തിന്റെ വസ്ത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. സഭ്യതയ്ക്ക് നിരക്കുന്നതല്ല എന്നും ചിരിവരുന്നെന്നുമാണ് കമന്റുകള്‍. അടുത്തിടെ സെലിബ്രിറ്റികള്‍ക്കിടയില്‍ നിയോണ്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ട്രെന്‍ഡാവുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടെന്ന് ശ്രദ്ധ നേടുന്നതിനായാണ് നിയോണ്‍ നിറം തെരഞ്ഞെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com