'കഴിവുകൾ പുറത്തുകാണിക്കൂ എന്നവർ പറയും, അവർ ‌ഉദ്ദേശിക്കുന്ന കഴിവ് എന്താണെന്ന് എനിക്കറിയാമായിരുന്നു'

വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന കുട്ടിക്കാലമാണ് തനിക്കുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്
'കഴിവുകൾ പുറത്തുകാണിക്കൂ എന്നവർ പറയും, അവർ ‌ഉദ്ദേശിക്കുന്ന കഴിവ് എന്താണെന്ന് എനിക്കറിയാമായിരുന്നു'

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. വാർത്തകളിൽ നിറയാൻ തന്റെ പ്രണയവും വിവാഹവുമെല്ലാം വിവാദങ്ങളിൽ നിറക്കാൻ പോലും രാഖിയ്ക്ക് മടിയില്ല. എന്നാൽ ഇപ്പോൾ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന കുട്ടിക്കാലമാണ് തനിക്കുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്. 

 'അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു'' രാഖി പറഞ്ഞു. സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചും താരം തുറന്നടിച്ചു. കരിയറിന്റെ തുടക്കത്തിൽ നിർമാതാക്കളും സംവിധായകരും മറ്റു പല ലക്ഷ്യങ്ങളോടെ തന്നെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് രാഖി പറയുന്നത്.

അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നു.അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക' രാഖി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com