കണ്ണാടിയിലെ മുഖം കണ്ട് അലറിക്കരഞ്ഞ് ദീപിക; പോരാട്ടത്തിന്റെ കഥ പറഞ്ഞ് 'ചപ്പാക്ക്'; ട്രെയിലര്‍ പുറത്ത്

ഡല്‍ഹിയിലെ ഒരു തെരുവില്‍ വെച്ച് പട്ടാപ്പകലാണ് മാള്‍ട്ടി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്
കണ്ണാടിയിലെ മുഖം കണ്ട് അലറിക്കരഞ്ഞ് ദീപിക; പോരാട്ടത്തിന്റെ കഥ പറഞ്ഞ് 'ചപ്പാക്ക്'; ട്രെയിലര്‍ പുറത്ത്

സിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുക്കോണ്‍ എത്തുന്ന ചിത്രം ചപ്പാക്കിന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ് ട്രെയിലര്‍. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളുടെ അതിജീവനമാണ് ചിത്രത്തില്‍ പറയുന്നത്. മേഘന ഗുല്‍സറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മാള്‍ട്ടി എന്ന പെണ്‍കുട്ടിയായാണ് ദീപിക എത്തുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായതിന് ശേഷം നീതിക്കായുള്ള അവളുടെ പോരാട്ടം ട്രെയിലറില്‍ കാണാം. ഡല്‍ഹിയിലെ ഒരു തെരുവില്‍ വെച്ച് പട്ടാപ്പകലാണ് മാള്‍ട്ടി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. രാജ്യത്ത് ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരുടെ അവസ്ഥയാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. 

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ശ്രദ്ധനേടിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇതെന്നാണ് ദീപിക പറയുന്നത്. ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2005 ലാണ് ലക്ഷ്മി ആക്രമണത്തിന് ഇരയാകുന്നത്. ദീപിക പദുക്കോണും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 10നാണ് ചിത്രം തീയെറ്ററില്‍ എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com