വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം, ഇനി ഒന്നിച്ച് ജീവിക്കാനില്ലെന്ന് പ്രഖ്യാപിച്ച് നടി ശ്വേത  

രണ്ടുപേരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ശ്വേത
വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം, ഇനി ഒന്നിച്ച് ജീവിക്കാനില്ലെന്ന് പ്രഖ്യാപിച്ച് നടി ശ്വേത  

ര്‍ത്താവ് രോഹിത് മിത്താലുമായി വേര്‍പിരിയല്‍ പ്രഖ്യാപിച്ച് നടി ശ്വേത ബസു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വിവാഹിതരായ ഇരുവരും ആദ്യ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോഴാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്വേത തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം അറിയിച്ചത്. 

രോഹിത്തും താനും വേര്‍പിരിയാന്‍ തീരുമാനിച്ചെന്നും രണ്ടുപേരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ശ്വേത പറയുന്നു. പകരംവയ്ക്കാനില്ലാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചതിനും തന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നതിനും രോഹിത്തിനോട് നന്ദിപറഞ്ഞ ശ്വേത അദ്ദേഹത്തിന് തുടര്‍ന്നുള്ള ജീവിതത്തിന് ആശംസകളും നേര്‍ന്നു. 

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 13നായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പൂനെയിലായിരുന്നു ചടങ്ങുകള്‍. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 

മിനിസ്‌ക്രീനില്‍ ബാലതാരമായി അഭിനയം തുടങ്ങിയ ശ്വേത പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചു. ബദരീനാഥ് കീ ദുല്‍ഹനിയ എന്ന ചിത്രത്തില്‍ വരുണ്‍ ദവാന്റെ സഹോദരിയുടെ വേഷത്തിലാണ് ശ്വേത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com