ഷെയ്ന്‍ നിഗം നിര്‍മാതാവാകുന്നു; ഇത് തന്റെ വലിയ മോഹമെന്ന് താരം

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സിനിമ നിര്‍മിക്കുമെന്നാണ് ഷെയ്ന്‍ വെളിപ്പെടുത്തിയത്
ഷെയ്ന്‍ നിഗം നിര്‍മാതാവാകുന്നു; ഇത് തന്റെ വലിയ മോഹമെന്ന് താരം

നിര്‍മാതാക്കളുമായുള്ള പ്രശ്‌നം കത്തിനില്‍ക്കെ വമ്പന്‍ വെളിപ്പെടുത്തലുമായി ഷെയ്ന്‍ നിഗം. നിര്‍മാണ രംഗത്തെക്കു കടക്കാന്‍ ഒരുങ്ങുകയാണ് താരം. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സിനിമ നിര്‍മിക്കുമെന്നാണ് ഷെയ്ന്‍ വെളിപ്പെടുത്തിയത്. 

സിംഗിള്‍സ്, സാറാമാണി കോട്ട എന്നീ ചിത്രങ്ങളാണ് ഷെയ്ന്‍ നിര്‍മിക്കുന്നത്. ചിത്രങ്ങളില്‍ ഷെയ്ന്‍ തന്നെയാകും നായകനായി വേഷമിടുന്നത്. നിലവില്‍ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷമാകും താരം നിര്‍മാതാവിന്റെ വേഷം അണിയുക. അതിന് മുന്‍പായി മുടങ്ങിപ്പോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും താരം വ്യക്തമാക്കി.  തന്റെ വലിയ മോഹമാണ് ചലച്ചിത്ര നിര്‍മാണമെന്നും ഷെയ്ന്‍ പറഞ്ഞു. 

വെയില്‍ സിനിമ ഷൂട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് താരത്തിനെതിരേ വിലക്ക് നിലനില്‍ക്കുകയാണ്. അമ്മയും ഫെഫ്കയും വിഷയത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെ ഐഎഫ്എഫ്‌കെ വേദിയില്‍ നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അമ്മ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഷെയ്ന്‍ ഖേദപ്രകടനം നടത്തിയിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വന്നതിന് ശേഷം ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com