'ഇത് ഭീകരത'; അലിഗഢ്, ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി; വിഡിയോ

അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ പങ്കുവെച്ചിരിക്കുന്നത്
'ഇത് ഭീകരത'; അലിഗഢ്, ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി; വിഡിയോ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കെതിരേയുള്ള പൊലീസ് അതിക്രമണത്തിനെതിരേ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലേയും അലിഗഢ് മുസ്ലീം സര്‍വകലാശാലയ്ക്കും പിന്തുണയുമായാണ് താരം രംഗത്തെത്തിയത്. 

മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പങ്കുവെച്ച ഒരു വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 'ജാമിയ ആന്‍ഡ് അലിഗഢ്.. തീവ്രവാദം!' എന്നാണ് താരം കുറിച്ചത്. അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് പോസ്റ്റ്. അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ അയ്യൂബ് പങ്കുവെച്ചിരിക്കുന്നത്. 

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാര്‍വതി രംഗത്തെത്തിയിരുന്നു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത് എന്നാണ് താരം ട്വീറ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com