നാല് ദിവസത്തിൽ 60 കോടി, ട്രേഡ് അനലിസ്റ്റിന്റെ ക‌ണക്കുകൾ പുറത്ത്; കുതിപ്പ് തുടർന്ന് മാമാങ്കം  

ഡിസംബർ 12 മുതൽ 15 വരെയുള്ള കലക്‌ഷൻ തുകയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്
നാല് ദിവസത്തിൽ 60 കോടി, ട്രേഡ് അനലിസ്റ്റിന്റെ ക‌ണക്കുകൾ പുറത്ത്; കുതിപ്പ് തുടർന്ന് മാമാങ്കം  

ബോക്സ്ഓഫീസ് അങ്കത്തിൽ കുതിപ്പ് തുടരുകയാണ് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം. ചിത്രത്തിന്റെ ആഗോളകലക്‌ഷൻ 60 കോടിരൂപ പിന്നിട്ടെന്നാണ് റിപ്പോർട്ടുകൾ. തിയേറ്ററുകളിലെത്തി നാല് ദിവസത്തിനകമാണ് ചിത്രം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 

45 രാജ്യങ്ങളിലായി 2000ത്തിലധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഡിസംബർ 12 മുതൽ 15 വരെയുള്ള കലക്‌ഷൻ തുകയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ‘സ്വപ്ന സാക്ഷാത്കാരത്തിനരികെ’ എന്നായിരുന്നു നിർമാതാവ് വേണു കുന്നപ്പിള്ളി ഇതിനോട് പ്രതികരിച്ചത്. 

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിളളയാണ് കലക്‌ഷന്‍ വിവരം വെളിപ്പെടുത്തിയത്. മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്തതും കലക്‌ഷൻ വർധിക്കാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ തന്നെ ഏറ്റവും മുതല്‍മടക്കിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്. വന്‍ വിവാദങ്ങള്‍ക്കൊപ്പം റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് പുറത്തുവരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com