സ്വിം സ്യൂട്ടില്‍ ഊഞ്ഞാലാടി കാജല്‍ അഗര്‍വാള്‍; നിഷയ്‌ക്കൊപ്പം വെക്കേഷന്‍ ആഘോഷമാക്കി താരം; ചിത്രങ്ങള്‍ വൈറല്‍ 

സഹോദരി നിഷ അഗര്‍വാളിനും കുടുംബത്തിനൊപ്പമാണ്‌ താരം അവധി ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയത്
സ്വിം സ്യൂട്ടില്‍ ഊഞ്ഞാലാടി കാജല്‍ അഗര്‍വാള്‍; നിഷയ്‌ക്കൊപ്പം വെക്കേഷന്‍ ആഘോഷമാക്കി താരം; ചിത്രങ്ങള്‍ വൈറല്‍ 

തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ വെക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സഹോദരി നിഷ അഗര്‍വാളിനും കുടുംബത്തിനൊപ്പമാണ്‌ താരം അവധി ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മനോഹര ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

സ്വിമ്മിങ് പൂളില്‍ നിന്നും കടലില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്വിംസ്യൂട്ടില്‍ അതിമനോഹരിയാണ് താരം. ഡോള്‍ഫിനുകളെ കണ്ട് ബോട്ടിലിരുന്ന് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും കാജല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചരിഞ്ഞു കിടക്കുന്ന തെങ്ങില്‍ കയറി ഇരിക്കുന്നതിന്റേയും ഊഞ്ഞാലാടുന്നതിന്റേയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

നിഷയുടെ മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്താണ് താരത്തിന്റെ അവധി ആഘോഷം. ജയംരവിയുടെ കോമാളിയിലാണ് കാജലിനെ അവസാനമായി കണ്ടത്. ക്വീന്‍ സിനിമയുടെ റീമേക്കായ പാരിസ് പാരിസാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com